ഈസ്റ്റ് ബംഗാളിന് സമനില

Posted on: January 30, 2014 6:48 am | Last updated: January 30, 2014 at 7:48 am

കൊല്‍ക്കത്ത: ഐ എഫ് എ ഷീല്‍ഡില്‍ വിജയത്തുടക്കമിടാമെന്ന ഈസ്റ്റ്ബംഗാളിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ദക്ഷിണകൊറിയന്‍ ക്ലബ്ബ് ബുസാന്‍ സണ്‍മൂണ്‍ എഫ് സിയുമായി 1-1ന് സമനില. ആറാം മിനുട്ടില്‍ സണ്‍മൂണ്‍ ലീഡെടുത്തു. ജിം ഡേ ഹാനാണ് ഗോള്‍ നേടിയത്. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രമിരിക്കെ ജെയിംസ് മോഗയിലൂടെ കൊല്‍ക്കത്തന്‍ കരുത്തര്‍ സമനില നേടി. ആദ്യ പകുതിയില്‍ ഷൈലോ മാല്‍സ്‌വാം തുലുംഗ രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ. മുന്‍നിരയില്‍ ജെയിംസ് മോഗയും എദേ ചിദിയും പൂര്‍ണമായും തളയ്ക്കപ്പെട്ടു.