ടി20: ഓസീസിന് ജയം

Posted on: January 30, 2014 7:00 am | Last updated: January 30, 2014 at 7:48 am

wrightget_2804140bമെല്‍ബണ്‍: ആഷസിലും ഏകദിന പരമ്പരയിലും നാണംകെട്ട ഇംഗ്ലണ്ടിന് ടി20യിലും രക്ഷയില്ല. ആസ്‌ത്രേലിയക്കെതിരെ ആദ്യ കളി 13 റണ്‍സിന് കൈവിട്ടു. മൂന്ന് മത്സര പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തുകയും ചെയ്തു. ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ നാല് വിക്കറ്റിന് 213 റണ്‍സടിച്ചു. ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 200.
43 പന്തില്‍ 75 നേടിയ ഓപണര്‍ കാമറോണ്‍ വൈറ്റ് മാന്‍ ഓഫ് ദ മാച്ച്. ഫിഞ്ച് 52 റണ്‍സെടുത്തപ്പോള്‍ അരങ്ങേറ്റക്കാരന്‍ ക്രിസ് ലിന്‍ 19 പന്തില്‍ പുറത്താകാതെ 33. ഗ്രെന്‍ മാക്‌സ്‌വെല്‍ (13 പന്തില്‍ 20), ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി (14) നിര്‍ണായക സംഭാവന നല്‍കി.
27 പന്തില്‍ പുറത്താകാതെ 65 റണ്‍സടിച്ച രവി ബൊപാരയാണ് ഇംഗ്ലണ്ടിനായി പോരാട്ടംകാഴ്ചവെച്ചത്. ഓസീസിനായി നഥാന്‍ കോള്‍ട്ടര്‍ നില്‍ നാല് വിക്കറ്റെടുത്തു.