Connect with us

Kozhikode

കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവങ്ങള്‍ തുടങ്ങി

Published

|

Last Updated

കൊടുവള്ളി: കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക് സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമായി.
പാലക്കുറ്റിയില്‍ നിന്നാരംഭിച്ച ഘോഷയാത്രക്ക് നിശ്ചല ദൃശ്യങ്ങള്‍, മുത്തുകുടകള്‍, പ്ലോട്ടുകള്‍, വാദ്യ മേളങ്ങള്‍ കൊഴുപ്പേകി. കെ എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ക്യാമ്പസിലെ നാല് വേദികളിലാണ് മത്സരം.
സ്റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ വെള്ളരി പ്രാവുകളെ പറത്തി നിര്‍വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്‍മാന്‍ സി ഫാത്തിഹ് അധ്യക്ഷത വഹിച്ചു. നിര്‍മ്മല്‍ പാലാഴി മുഖ്യാതിഥിയായിരുന്നു. പി ടി ജസിം, കാരാട്ട് റസാക്ക്, ഡോ. ടി പി അഹമ്മദ്, അഡ്വ. പി കെ ഫിറോസ്, പി ജി മുഹമ്മദ്, റസിയ ഇബ്‌റാഹീം, പി ഗോപാലന്‍, പി ടി എം ഷറഫുന്നീസ, ആര്‍ ഷഹീന്‍, ലത്വീഫ് തുറയൂര്‍, ടി ടി ജുനൈദ്, കെ മുഹമ്മദ് ഫാസില്‍ സംസാരിച്ചു.