സ്പീഡ് ഗവേണര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി

Posted on: January 30, 2014 7:44 am | Last updated: January 30, 2014 at 7:44 am

കോഴിക്കോട്: ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത സ്പീഡ് ഗവേണറുമായി സര്‍വീസ് നടത്തിയ തൃശ്ശൂര്‍ -കണ്ണൂര്‍ റൂട്ടിലോടുന്ന മൂന്ന് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു.
ഉത്തരമേഖല എന്‍ഫോഴ്‌സ്‌മെന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തുളസീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണിത്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ച 27 പേര്‍ക്കെതിരെയും അപകടകരമായ ഡ്രൈവിംഗിന് 4 പേര്‍ക്കെതിരെയും അമിതഭാരം കയറ്റിയ 7 വാഹനങ്ങള്‍ക്കെതിരെയും അധികം വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തിയ 3 ഓട്ടോകള്‍ക്കെതിരെയും നടപടിയെടുത്തു. കുറ്റക്കാരില്‍ നിന്നും പിഴ ഇനത്തില്‍ 20,000 രൂപ ഈടാക്കി.