ഇറ്റാലിയന്‍ നാവികരെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്രം

Posted on: January 30, 2014 7:42 am | Last updated: January 31, 2014 at 7:30 am

italian-navikar

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്ക് സുവാ നിയമം ചുമത്തുന്നത് തടയാനുള്ള സാധ്യതകള്‍ ആരായന്‍ കേന്ദ്രം നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഫെബ്രുവരി മൂന്നിന് കേസ് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം. കേന്ദ്രത്തിന്റെ പുതിയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമുയരുമെന്ന ഉറപ്പാണ്. നേരത്തെ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പിന്മേലാണ് നാവികരെ ഇന്ത്യയിലേക്കയച്ചത്.