Connect with us

Wayanad

Published

|

Last Updated

കല്‍പ്പറ്റ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിനി പാലക്കാടുകാരി എസ്. സ്‌നിഷ സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിഭാഗത്തില്‍ അവതരിപ്പിച്ചത് കലക്കവെള്ളത്തെ കുടിവെള്ളമാക്കുന്ന വിദ്യ. പാടത്തും തൊടിയിലും സാധാരണമായി കാണുന്ന ചെടികളില്‍ ചിലയിനങ്ങളുടെ ജലശുദ്ധീകരണശേഷിയി വിവരിക്കുന്ന പോസ്റ്റര്‍ അവതരണം കാണികളുടെ ശ്രദ്ധയുമാകര്‍ഷിച്ചു. പരിസ്ഥിതിശാസ്ത്ര വിഭാഗത്തില്‍ ശൈശവദശയിലാണ് സ്‌നിഷയുടെ ഗവേഷണം. പരീക്ഷണ-നിരീക്ഷണങ്ങളുടെ ഇതുവരെയുള്ള ആകെത്തുകയാണ് പോസ്റ്ററില്‍ വിശദീകരിക്കുന്നത്.
മുരിങ്ങയുടെ വിത്ത്, നെല്ലിയുടെ തോല്‍, വാഴപ്പിണ്ടി, രാമച്ചവേര്, നിലക്കടല, ആവണക്കിന്‍ വിത്ത്, ബ്രഹ്മിത്തണ്ട്, തോട്ടവാഴക്കിഴങ്ങ്, കള്ളിച്ചെടിയുടെ തണ്ട് ഒഴികെ ഭാഗങ്ങള്‍, തെറ്റാമ്പരല്‍ വിത്ത്, പട്ടാണിവിത്ത്, വന്‍പയര്‍വിത്ത് സൊയാബീന്‍, കറ്റാര്‍വാഴയില എന്നിവയുടെ ജലശുദ്ധീകരണ ശേഷി സ്‌നിഷ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതില്‍ത്തന്നെ മുരിങ്ങവിത്തിനും കറ്റാര്‍വാഴയിലയ്ക്കുമാണ് ജലശുദ്ധീകരണശേഷി കൂടുതലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സസ്യഭാഗങ്ങള്‍ പൊടിച്ച് നിശ്ചിത സമയം ഇട്ടാല്‍ കലക്കവെള്ളത്തിലെ അശുദ്ധി നീങ്ങുമെന്ന് സ്‌നിഷ പറയുന്നു. വിവിധ സസ്യഭാഗങ്ങള്‍ പൊടിയാക്കി ഒരു മണിക്കൂര്‍ മുതല്‍ ഒരു ദിവസം രെ വെള്ളത്തിട്ടാണ് ഈ ഗവേഷകയുടെ പരീക്ഷണങ്ങള്‍.
നിലവില്‍ ആലം, ഫെറക് ക്ലോറൈഡ്, പോളി അലൂമിനിയം ക്ലോറൈഡ് പാക്ക് എന്നിവയാണ് ജലശുദ്ധീകരണത്തിനു വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നുമുണ്ട്. സസ്യഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ജലശുദ്ധീകരണത്തിലൂടെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാകുമെന്നും ഇത് ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമത്തിലാണെന്നും സ്‌നിഷ പറയന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സി.സി.ഹരിലാല്‍, മാഹി മഹാത്മാഗാന്ധി ഗവ. കോളേജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകന്‍ പ്രൊഫ. ജി. പ്രദീപ്കുമാര്‍ എന്നിവരുടെ കീഴിലാണ് സ്‌നിഷയുടെ പരീക്ഷണം.
കലക്കവെള്ളത്തെ കുടിവെള്ളമാക്കുന്ന വിദ്യയുമായി സ്‌നിഷ

Latest