ഡി എം വിംസില്‍ വൃക്ക-ഹൃദ്രോഗ വിഭാഗം ആരംഭിച്ചു

Posted on: January 30, 2014 7:35 am | Last updated: January 30, 2014 at 7:35 am

കല്‍പ്പറ്റ: ഡിഎം വിംസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സ്പഷ്യാലിറ്റി സേവനങ്ങളായ വൃക്കരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം എന്നിവ ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൃക്കരോഗ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹീമോഡയാലിസിസ്, പെരിറ്റോണിയല്‍ ഡയാലിസിസ്, കിഡ്‌നി ബയോപ്‌സി, ഹൈപ്പര്‍ ടെന്‍ഷന്‍ ക്ലിനിക്, വൃക്കമാറ്റിവക്കല്‍ നടത്തിയ രോഗികള്‍ക്കുള്ള തുടര്‍ ചികിത്സകള്‍ എന്നിവ ലഭ്യമായിരിക്കും.
ജോ. എം.വി. ബിജുവാണ് വൃക്കരോഗ വിഭാഗം മേധാവി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത്യാധുനിക രീതിയിലുള്ള കാത്ത്‌ലാബ് സംവിധാനങ്ങള്‍ നിലവില്‍ വരും. ഇതുമായി ബന്ധപ്പെട്ട് ചെലവ് കുറഞ്ഞ ചികിത്സ രീതികള്‍ വയനാട്ടുകാര്‍ക്ക് ലഭിക്കും.
ഡോ. കെ.പി. ബാലകൃഷ്ണനാണ് ഹൃദ്രോഗ വിഭാഗം മേധാവി. മാരക രോഗങ്ങളാല്‍ കഷിടപ്പെടുന്ന രോഗികള്‍ക്ക് ആശ്വാസമേകാന്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ ചികിത്സ പദ്ധതിയുടെ സേവനം ഡിഎം വിംസിലും ലഭ്യമായിരിക്കും. മെഡിക്കല്‍ സൂപ്രണ്ട് മെഹറൂഫ് രാജ്, വൃക്ക വിഭാഗം മേധാവി ഡോ. എം. വി. ബിജു, ഹൃദ്രോഗ വിഭാഗം മേധാവി ഡോ. കെ.പി. ബാലകൃഷ്ണന്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ചീഫ് എഡ്മിനിസ്‌ട്രേറ്റര്‍ ദേവാനന്ദ് കോലോതൊടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.