നബിദിന സന്ദേശ റാലിയും പ്രകീര്‍ത്തന പ്രഭാഷണവും നാളെ

Posted on: January 30, 2014 7:34 am | Last updated: January 30, 2014 at 7:34 am

വൈത്തിരി: എസ് ജെ എം ചുണ്ട റെയ്ഞ്ച് കമ്മിറ്റിയും സുന്നീ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നബിദിന സന്ദേശ റാലിയും പ്രകീര്‍ത്തന പ്രഭാഷണവും നാളെ നടക്കും.
വൈകിട്ട് നാലിന് ചേലോട് മഖാം സിയാറത്തോടെ റാലി ആരംഭിക്കും. സി കുഞ്ഞലവി ഫൈസി നേത. തുടര്‍ന്ന് നടക്കുന്ന റാലിയെ ഇ പി അബ്ദുല്ല, സിദ്ദീഖ് മദനി, കെവി ഇബ്‌റാഹീം സഖാഫി, ജാഫര്‍ ഓടത്തോട്, ഹുസൈന്‍ മുസ് ലിയാര്‍, ബീരാന്‍കുട്ടി, ഹാരിസ് ചുളിക്ക്, മുജീബ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ നിസാമി എന്നിവര്‍ നയിക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന നബികീര്‍ത്തന സമ്മേളനത്തില്‍ അബ്ദുസ്സമദ് സഖാഫി മായനാട് പ്രഭാഷണം നടത്തും. പി സി ഉമറലി, മുഹമ്മദലി സഖാഫി പുറ്റാട്, ഉമര്‍ മുസ് ലിയാര്‍, മൂസ സഖാഫി കാമിലി, അലവി സഖാഫി റിപ്പണ്‍,ശരീഫ് ടി കെ സംബന്ധിക്കും. കഴിഞ്ഞ പൊതുരപരീക്ഷയില്‍ റെയ്ഞ്ചില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളേയും ഉസ്താദുമാരെ സമ്മേളനത്തില്‍ അനുമോദിക്കും. റാലിയില്‍ സംബന്ധിക്കുന്നവര്‍ വൈകിട്ട് നാലിന് ചേലോട് മഖാം പരിസരത്ത് എ്ത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു.