Connect with us

Kozhikode

ന്യൂനപക്ഷ അവകാശ പ്രഖ്യാപന സമ്മേളനം നാളെ

Published

|

Last Updated

കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ അവകാശം, അസ്തിത്വം, സുരക്ഷിതത്വം, അവസര സമത്വം തുടങ്ങിയ വിഷയങ്ങളിലുള്ള ന്യൂനപക്ഷ അവകാശ പ്രഖ്യാപന സമ്മേളനം നാളെ തിരുവനന്തപുരത്ത് നടക്കും. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മൈനോറിറ്റി വെല്‍ഫെയര്‍ അസോസിയേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം പാളയം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന സമ്മേളനം കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ന്യൂനപക്ഷാവകാശ പ്രഖ്യാപനം നടത്തും. “ന്യൂനപക്ഷം, ഭാവി” എന്ന വിഷയം കാസിം ഇരിക്കൂര്‍ അവതരിപ്പിക്കും. കേരള നഗരവികസന-ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി അവാര്‍ഡ് ദാനം നിര്‍വഹിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ഡോ. പി നസീര്‍, കെ പി സി സി ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ കെ കെ കൊച്ചു മുഹമ്മദ്, എന്‍ കെ പ്രേമചന്ദ്രന്‍, അഡ്വ. എ പൂക്കുഞ്ഞ് പ്രസംഗിക്കും.
സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. കെ എം. എ റഹീം, സി പി സൈതലവി ചെങ്ങര, സൈഫുദ്ദീന്‍ ഹാജി സംബന്ധിക്കും.

Latest