കുത്തിവെപ്പ് സമയം ഇനി എസ് എം എസിലൂടെ അറിയാം

Posted on: January 30, 2014 12:12 am | Last updated: January 30, 2014 at 12:12 am

തിരുവനന്തപുരം: ശിശുക്കളുടെ പ്രതിരോധ കുത്തിവെപ്പുകള്‍ ഓര്‍മപ്പെടുത്താന്‍ എസ് എം എസ് സംവിധാനം. നവജാത ശിശുക്കളുടെ പ്രതിരോധകുത്തിവെപ്പ് ഓര്‍മപ്പെടുത്താന്‍ എസ് എം എസ് വഴി മൊബൈല്‍ ഫോണില്‍ ഇനി സന്ദേശമെത്തും. ജനന, മരണ, വിവാഹ രജിസ്‌ട്രേഷന് അപേക്ഷിച്ചവര്‍ക്ക് അവ പൂര്‍ത്തിയാവുന്ന മുറക്ക് രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ എസ് എം എസ് ആയി എത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ഐ ടി മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ജനങ്ങള്‍ക്ക് കൃത്യമായി അറിയിപ്പ് നല്‍കുന്ന നൂതന കാല്‍വെപ്പിന്റെ സാങ്കേതികവിദ്യ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് വികസിപ്പിച്ചെടുത്തത്. വസ്തു നികുതി, ഇ-പെയ്‌മെന്റ,് ബില്‍ഡിംഗ് പെര്‍മിറ്റ് തുടങ്ങിയവ സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കും ഫയല്‍ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ എസ് എം എസ് ആയി ലഭിക്കും. എസ് എം എസ് സന്ദേശം അയക്കേണ്ടവരുടെ ഫോണ്‍ നമ്പര്‍ ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയറിലൂടെ രേഖപ്പെടുത്തും.