ലോകത്തെ വൃത്തികെട്ട നഗരം ഡല്‍ഹി

Posted on: January 30, 2014 12:11 am | Last updated: January 30, 2014 at 12:11 am

delhiന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ കൂട്ടത്തില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത്. തൊട്ടുപിറകില്‍ ചൈനയിലെ ഹോംങ്കോംഗും സ്ഥാനം പിടിച്ചു. ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ്( ഇ പി ഐ) അനുസരിച്ചാണ് ഈ കണക്ക്.
യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യേല്‍ സര്‍വകലാശാലയാണ് 178 രാജ്യങ്ങളെ താരതമ്യം ചെയ്ത് പഠനം നടത്തിയത്. പുതിയ കണക്കനുസരിച്ച് മലിന വിഷയത്തില്‍ ഇന്ത്യയുടെ നില 32 സ്ഥാനങ്ങള്‍ പിറകിലാണ്. സാമ്പത്തിക വിഷയത്തില്‍ വന്‍ മുന്നേറ്റത്തിലാണെങ്കിലും പരിസ്ഥിത സംബന്ധമായ വലിയൊരു ദുരന്തത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം നടക്കുന്ന രാജ്യം ഇന്ത്യയാണ്. രജിസ്റ്റര്‍ ചെയ്ത 81 ലക്ഷം വാഹനങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നാണ് കണക്ക്. ഈ വര്‍ധിച്ച അളവാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഡല്‍ഹി നഗരത്തിലെ കനത്ത മൂടല്‍ മഞ്ഞിന് കാരണമെന്നും പഠനം വ്യക്തമാക്കുന്നു.