Connect with us

International

മുശര്‍റഫിന്റെ വിചാരണ നീട്ടി

Published

|

Last Updated

ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ പാക്കിസ്ഥാന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിന്റെ വിചാരണ ഒരു ദീവസത്തേക്ക് നീട്ടി. മുശര്‍റഫിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് മുശറഫിന്റെ അഭിഭാഷകന്‍ കോടതിയോട് കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. സൈനിക ആശുപത്രി നല്‍കിയ 70കാരനായ മുശര്‍റഫിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് മുശര്‍ഫിന്റെ അഭിഭാഷകന്‍ അന്‍വര്‍ മന്‍സൂര്‍ കോടതിയോട് സമയം ആവശ്യപ്പെട്ടത്.
2007ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന മുശര്‍റഫിന്റെ നിയമ സംഘങ്ങള്‍ സുപ്രീം കോടതിയില്‍ റിവ്യു ഹരജി നല്‍കുന്ന തിരക്കിലായതിനാലാണ് മന്‍സൂര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
അനുബന്ധ കോടതി വിഷയത്തില്‍ സ്റ്റേ ഓര്‍ഡര്‍ പുറപ്പെടുവിക്കും വരെ കോടതി നടപടികള്‍ നിര്‍ത്തിവെക്കാനാകില്ലെന്ന് മൂന്നംഗ ബഞ്ചിന്റെ തലവന്‍ ജസ്റ്റിസ് ഫൈസല്‍ അറബ് പറഞ്ഞു. കോടതിയില്‍നിന്നും ഹാജരകന്നതില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കാമെന്നും കേസ് നീട്ടിവെക്കുന്നതും വിചാരണയില്‍നിന്നും ഒഴിവാക്കുന്നതും രണ്ടും രണ്ട് കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയ എ എഫ് ഐ സി കമാണ്ടന്റിന് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.

Latest