താലിബാന് ചര്‍ച്ചക്കുള്ള അവസരം നല്‍കും: ശരീഫ്‌

Posted on: January 30, 2014 12:04 am | Last updated: January 30, 2014 at 12:04 am

shareefഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ താലിബാന് സര്‍ക്കാറുമായി സമാധാന ചര്‍ച്ചക്ക് അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ്. മുമ്പ് നടത്താനിരുന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ താലിബാനും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ അരങ്ങേറിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നാല് പേരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിലവിലെ അവസ്ഥ സഹിക്കാന്‍ കഴിയുന്നതിലപ്പുറമാണെന്നും എന്തുവിലകൊടുത്തും സമാധാനമാണ് വലുതെന്നും ശരീഫ് ദേശീയ അസംബ്ലിയില്‍ പറഞ്ഞു. അവരെ ചര്‍ച്ചക്ക് വേണ്ടി ക്ഷണിച്ചിട്ടുണ്ടെന്നും സൈന്യത്തിന് നേരെയും സിവിലിയന്‍മാര്‍ക്ക് നേരെയും താലിബാന്‍ നടത്തുന്ന ആക്രമണം അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ സമാധാന ചര്‍ച്ചക്കുള്ള കമ്മിറ്റിക്ക് മേല്‍നോട്ടം വഹിക്കും.