Connect with us

International

ഇറാനുമേല്‍ പുതിയ ഉപരോധം വന്നാല്‍ വീറ്റോ ചെയ്യും: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ആണവ പദ്ധതികള്‍ പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് അന്താരാഷ്ട്രാ തലത്തില്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്ന സാഹചര്യത്തില്‍ ഇറാനുമേല്‍ കോണ്‍ഗ്രസ് പുതിയ ഉപരോധമേര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ വീറ്റോ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
പുതിയ ഉപരോധമേര്‍പ്പെടുത്തുന്നത് ചര്‍ച്ചകള്‍ ദുഷ്‌ക്കരമാക്കുന്നതോടൊപ്പം പരാജയപ്പെടാനും സാധ്യതയുണ്ടെന് ഒബാമ പറഞ്ഞു. അഫ്ഗാനിലെ യുദ്ധം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുമെന്ന് പറഞ്ഞ ഒബാമ ഡിസംബറിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരുമോ തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം നല്‍കിയില്ല. അന്താരാഷ്ട്രാ സമൂഹത്തിന്റെ ഭാഗമാകുന്നതിനുള്ള സുപ്രധാനകാല്‍വെപ്പുകള്‍ ഇറാന്‍ എടുത്ത് കഴിഞ്ഞു. മേഖലയിലെ സുരക്ഷ സംബന്ധിച്ച വെല്ലുവിളികള്‍ യുദ്ധം നടത്താതെ പരിഹരിക്കാന്‍ ആയെന്നും ഒബാമ പറഞ്ഞു. ഈ സമയത്ത് കോണ്‍ഗ്രസ് പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലുകള്‍ മുന്നോട്ടുവെച്ചാല്‍ ചര്‍ച്ചകള്‍ അട്ടിമറിക്കപ്പെടാം എന്നതിനാല്‍ ബില്ലിനെ വീറ്റോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest