Connect with us

Gulf

റൂവിയില്‍ ലേബര്‍ റെയ്ഡ്: നൂറിലധികം പേര്‍ പിടിയില്‍

Published

|

Last Updated

മസ്‌കത്ത്: റൂവി ഹൈ സ്ട്രീറ്റില്‍ ഇന്നലെ രാവിലെ നടന്ന റെയ്ഡില്‍ നൂറിലധികം പേര്‍ പിടിയില്‍. പാകിസ്ഥാന്‍ തൊഴിലാളികള്‍ തമ്പടിക്കുന്ന ഗല്ലിയിലാണ് റെയ്ഡ് നടന്നത്. പ്രദേശം വളഞ്ഞ പോലീസ്, തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്തു തമ്പടിച്ചിരുന്നവരെ മുഴുവന്‍ പിടികൂടുകയായിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ് പിടികൂടപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പിടിക്കപ്പെട്ടവരില്‍ ഏറെപ്പേര്‍ മതിയായ വിസ, റസിഡന്‍സ് രേഖകള്‍ ഇല്ലാത്തവരായിരുന്നു. എന്നാല്‍ ലേബര്‍ കാര്‍ഡുള്ളവരെയും പോലീസ് പിടിച്ചു കൊണ്ടു പോയി. ലേബര്‍ കാര്‍ഡുള്ളവരെ വൈകുന്നേരത്തോടെ വിട്ടയച്ചു. എന്നാല്‍ ലേബര്‍ കാര്‍ഡ് നല്‍കാതെ സ്‌പോണ്‍സറോട് ഹാജരാകാനുള്ള അറിയിപ്പു കൊടുത്താണ് വിട്ടയച്ചതെന്ന് മോചിതരായവര്‍ പറഞ്ഞു. യഥാര്‍ഥ തൊഴിലുടമയുടെ കീഴില്‍ തന്നെയാണോ അതോ ഒളിച്ചോടി ജോലി ചെയ്യുന്നതാണോ എന്ന് മനനസ്സിലാക്കുന്നതിനാണിത്. യഥാര്‍ഥ സ്‌പോണ്‍സറോ സ്വദേശി പി ആര്‍ ഒയോ ഹാജരായി വിശദീകരണം നല്‍കിയാല്‍ ലേബര്‍ കാര്‍ഡ് ലഭിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ സ്വദേശികളായ ലോറി ഡ്രൈവര്‍മാരും ലോഡിംഗ്, അണ്‍ലോഡിംഗ് തൊഴിലാളികളും വ്യാപകമായി കേന്ദ്രീകരിക്കുന്ന ഇവിടെ നിയമവിരുദ്ധര്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. സാധാരണ രാത്രി സമയങ്ങളില്‍ താസമയിടങ്ങള്‍ വളഞ്ഞ് റെഡ്‌യ നടത്തുന്ന പോലീസ് തൊഴില്‍ സ്ഥലത്ത് പകല്‍ സമയത്തെത്തിയാണ് കൂട്ടപ്പിടികൂടല്‍ നടത്തിയത്.

Latest