സ്മാര്‍ട്ട് ഫോണ്‍ ഫെസ്റ്റിവല്‍ ഇന്നു മുതല്‍

Posted on: January 29, 2014 5:48 pm | Last updated: January 29, 2014 at 7:48 pm

മസ്‌കത്ത്: നൗറസ് സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഫെസ്റ്റിവലിനു ഇന്നു തുടക്കമാകും. 90 ദിവസം നീണ്ടു നില്‍ക്കും. നൗറസിന്റെ വിവിധ ഓഫറുകളോടെ വ്യത്യസ്ത കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഫെസ്റ്റിവലില്‍ ഒരുക്കുന്നത്. വിസ്മയിപ്പിക്കുന്ന കോള്‍, ഡാറ്റാ പാക്കേജുകളാണ് ബ്രാന്‍ഡ് ന്യൂ സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഫെസ്റ്റിവലില്‍ ഹാന്‍ഡ് സെറ്റ് വാങ്ങുന്നവര്‍ക്ക് രണ്ടു വര്‍ഷം തുര്‍ച്ചായായി 33 ശതമാനം വരെ ഇളവ് ഓഫറുകള്‍ ലഭിക്കും. രണ്ടു വര്‍ഷത്തെ 4ജി ഡാറ്റാ പ്ലാന് 25 ശതമാനം ഇളവും ലഭിക്കും. രാജ്യത്താകെയുള്ള നൗറസ് റീട്ടെയില്‍ സ്റ്റോറുകളിലും അംഗീകൃത ഏജന്‍സികള്‍ വഴിയും ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഫെസ്റ്റിവല്‍ കാലത്ത് ഉപഭോക്താക്കളുടെ സേവനത്തിനായി പ്രത്യേക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ഉപയോഗ രംഗത്ത് നവീകരണം സാധ്യമാക്കുകയാണ് ഫെസ്റ്റിവലിലൂടെയെന്ന് സി ഇ ഒ ഗ്രെഗ് യംഗ് പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് സ്മാര്‍ട്ട് ഫോണ്‍ ഫെസ്റ്റിവല്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാംസംഗിനു പുറമെ നോകിയ, എല്‍ ജി കമ്പനികളും നൗറസുമായി ചേര്‍ന്ന് 4ജി പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിള്‍ ഫോണിനായി 3ജി ഓഫറുണ്ട്. രാജ്യത്തെ 65 ശതമാനം മൊബൈല്‍ ഉപഭോക്താക്കളും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും ഫെസ്റ്റിവലിലൂടെ കൂടുതല്‍ പേര്‍ പുതിയ സ്മാര്‍ട്ട് ഫോണുകളുടെ ഉപഭോക്താക്കളാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.