Connect with us

Gulf

ഒരാഴ്ചക്കിടെ 379 നിയമലംഘകര്‍ പിടിയില്‍

Published

|

Last Updated

മസ്‌കത്ത്: താമസ കുടിയേറ്റ രേഖകളില്ലാതെ രാജ്യത്തു തങ്ങിയ 379 പേരെ ഒരാഴ്ചക്കിടെ പിടികൂടിയതായി മാനവ വിഭവ മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ച് രാജ്യത്തു തങ്ങുന്നവര്‍ക്കെതിരായി നടത്തി വരുന്ന പരിശോധനക്കിടെയാണ് പ്രതികള്‍ പിടികൂടപ്പെട്ടത്. പിടിക്കപ്പെട്ടവരില്‍ 315 പേര്‍ വാണിജ്യസ്ഥാപനങ്ങളിലെ വിസയില്‍ വന്നവരായിരുന്നു. 40 പേര്‍ വീട്ടു ജോലികല്‍ക്കും 24 പേര്‍ കാര്‍ഷിക ജോലികള്‍ക്കുമെത്തിയവരായിരുന്നു. പിടിക്കപ്പെട്ടവരില്‍ 143 പേര്‍ക്കെതിരെ ഒളിച്ചോട്ട പരാതി നിലവിലുണ്ടായിരുന്നു. 22 പേര്‍ വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തങ്ങുന്നവരായിരുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത് (102). ബാത്തിന 91, ശര്‍ഖിയ 84, ദാഖിലിയ്യ 39, ദാഖിറ 23, ശര്‍ഖിയ്യ 10, ബുറൈമി മൂന്ന്, ദോഫാര്‍ രണ്ട് വീതം പേരും പിടിക്കപ്പെട്ടു. നിയമലംഘകരെ നടപടികള്‍ക്കു വിധേയമാക്കി.

Latest