Connect with us

Gulf

ഭൂരിഭാഗം ഇന്ത്യന്‍ തടവുകാര്‍ക്കും ശിക്ഷാകാലാവധി യു എ ഇയില്‍ മതിയെന്ന്‌

Published

|

Last Updated

ദുബൈ: കുറ്റ കൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് യു എ ഇയില്‍ ജയില്‍വാസം അനുഭവിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരി ഭാഗവും നാട്ടിലെ ജയിലിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറബ് പത്രം അല്‍ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ സ്ഥാനപതി ടി പി സിതാറാമിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. യു എ ഇയില്‍ മൊത്തം 1000 ഇന്ത്യക്കാരായ ജയില്‍ വാസികളുണ്ടെന്നും ഇതില്‍ 120 പേര്‍ മാത്രമാണ് ബാക്കിയുള്ള ശിക്ഷാകാലാവധി സ്വദേശത്ത് ചിലവഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരായി ഉള്ളൂവെന്നും പത്രം പറയുന്നു.
യു എ ഇ ജയിലുകളില്‍ ലഭിക്കുന്ന മുന്തിയ മാനുഷിക പരിഗണനയും ജീവിത സൗകര്യങ്ങളുമാണ് ഭൂരിഭാഗം പേരെയും ശിക്ഷാ കാലാവധി ഇവിടെത്തന്നെ ചിലവഴിച്ചാല്‍ മതിയെന്ന് ചിന്തിപ്പിച്ചെതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയില്‍ വാസികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യു എ ഇയും കരാര്‍ ഒപ്പ് വെച്ച് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും തീരുമാനം നടപ്പാക്കാന്‍ തുടങ്ങിയത് ഇപ്പോള്‍ മാത്രമാണ്. യു എ ഇ യിലെ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ച സ്ഥാനപതി സീതാറാം 60 ഇന്ത്യക്കാരായ തടവുകാരെ നേരിട്ടു കണ്ടെന്നും ഇതില്‍ ഒരാള്‍ പോലും ജയിലിലുള്ള ജീവിത സാഹചര്യങ്ങളെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു എ ഇയുടെ നിയമ സംഹിതകളെ ഇന്ത്യ ആദരിക്കുന്നതായും ഇന്ത്യക്കാരായ മുഴുവന്‍ ജനങ്ങളും ഇവിടുത്തെ നിയമങ്ങളെയും പാരമ്പര്യങ്ങളെയും ആദരിക്കണമെന്നും സീതാറാം പറഞ്ഞു.

---- facebook comment plugin here -----

Latest