Connect with us

Gulf

ഇലക്‌ട്രോണിക് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ: വിദൂരത്ത് നിന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന ഇലക്‌ട്രോണിക് കണ്ടെയ്‌നര്‍ സ്റ്റേഷന്‍ ജബല്‍ അലിയില്‍ ഉദ്ഘാടനം ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇലക്‌ട്രോണിക് കണ്ടയ്‌നര്‍ സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
850 മില്യന്‍ അമേരിക്കന്‍ ഡോളറാണ് ഇതിന്റെ നിര്‍മാണ ചെലവ്. ജബല്‍ അലി പോര്‍ട്ടിലാണ് ഇലക്‌ട്രോണിക് കണ്ടയ്‌നര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്റ്റേഷന്റെ 15 കിലോമീറ്റര്‍ ദൂരെ നിന്ന് വരെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ് പുതിയ ടെര്‍മിനല്‍. വിദൂര നയന്ത്രണ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രത്യേകം പരിശീലനം നേടിയ സ്വദേശി വനിതകള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇലക്‌ട്രോണിക് ക്രെയ്‌നുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഉദ്ഘാടനം നിര്‍വഹിച്ച ശൈഖ് മുഹമ്മദ് വിദൂര നിയന്ത്രിത സംവിധാനം നോക്കി കണ്ടു. 1979 ല്‍ പ്രവര്‍ത്തനമാരംഭിച്ച ജബല്‍ അലി പോര്‍ട്ടിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ഉള്‍കൊള്ളുന്ന ഡോക്യുമെന്ററി കണ്ട ശൈഖ് മുഹമ്മദ് പുതിയ മുന്നേറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രത്യേകം അഭിനന്ദിച്ചു.

Latest