മുഹമ്മദ് ബിന്‍ റാശിദ് സിറ്റി ഒന്നാം ഘട്ടം ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Posted on: January 29, 2014 6:13 pm | Last updated: January 29, 2014 at 6:13 pm

263446036ദുബൈ: മുഹമ്മദ് ബിന്‍ റാശിദ് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

3,000 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിസ്ട്രിക് വണ്‍ നിര്‍മാണത്തിന്റെ ഉദ്ഘാടനമാണ് ശൈഖ് മുഹമ്മദ് നിര്‍വഹിച്ചത്. ഡൗണ്‍ടൗണില്‍ മെയ്ദാന്‍ സിറ്റിയോട് ചേര്‍ന്നുള്ള നിര്‍മാണ പദ്ധതിയിലേക്ക് ബുര്‍ജ് ഖലീഫയില്‍ നിന്നും നാലു കിലോമീറ്റര്‍ മാത്രമാണ് അകലം. 5.4 കോടി ചതുരശ്ര മീറ്ററിലാണ് ഈ പദ്ധതി പൂര്‍ത്തിയാവുക. ഡിസ്ട്രിക്ട് വണ്ണിന്റെ മാത്രം വിസ്തൃതി 40 ലക്ഷം ചതുരശ്ര മീറ്ററാണ്. മെയ്ദാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള സിറ്റി സെന്ററിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
മെയ്ദാന്‍ ഗ്രൂപ്പ് ചെയര്‍മാനും സി ഇ ഒയുമായ സയീദ് ഹുമൈദ് അല്‍ തായര്‍ പദ്ധതിയെക്കുറിച്ച് ശൈഖ് മുഹമ്മദിനോട് വിശദീകരിച്ചു. 600 ഹെക്ടര്‍ പ്രദേശത്താണ് വാട്ടര്‍ പാര്‍ക്ക്, ഏറ്റവും വലിയ ക്രിസ്റ്റല്‍ ലഗൂണ്‍, വാട്ടര്‍വെയ്‌സ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന അത്യാഡംബര താമസ കേന്ദ്രമാണ് ഒരുങ്ങുക.