തിരൂരില്‍ സിപിഎം പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Posted on: January 29, 2014 3:46 pm | Last updated: January 29, 2014 at 5:51 pm

murderമലപ്പുറം: തിരൂരില്‍ സിപിഎം-പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം. രണ്ട് പേര്‍ക്ക വെട്ടേറ്റു.പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം എകെ മജീദ്, അര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആദ്യം തിരൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അന്വേഷണ ചുമതലയുള്ള തിരൂര്‍ സി.ഐ റാഫി പറഞ്ഞു മലപ്പുറത്തെ മംഗലം ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് വാര്‍ഡുകളിലും സിപിഐ(എം) വിജയിച്ചിരുന്നു.ശേഷം നടന്ന ആഘോഷപ്രകടനങ്ങള്‍ക്ക് ഇടയിലേക്ക് ബൈക്കുമായെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യുകയും പോലീസില്‍ എല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സിപിഐഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് വെട്ടേറ്റത്.