Connect with us

National

മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും കര്‍ണ്ണാടക സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയെ കര്‍ണ്ണാടക സര്‍ക്കാര്‍ വീണ്ടും എതിര്‍ത്തു. ഗൂഢാലോചന, പ്രേരണ കുറ്റങ്ങള്‍ ചുമത്തപ്പെട്ട മഅദനിയെ വിട്ടയക്കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേരളം സുരക്ഷ നല്‍കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കര്‍ണ്ണാടകം കോടതിയെ അറിയിച്ചു.

മഅദിനിയുടെ ആരോഗ്യനില മണിപ്പാല്‍ ആശുപത്രി പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഓരോ ആഴ്ച്ചയിലും പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതടിസ്ഥാനമാക്കി മറ്റു ആശുപത്രികളിലേക്ക് മാറ്റാമെന്നും കോടതി പറഞ്ഞു.

ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാര്‍ച്ച് 26ലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കര്‍ണാടക ചികില്‍സ നിഷേധിക്കുകയാണെന്ന് കാണിച്ചാണ് മഅദനി ഹരജി സമര്‍പ്പിച്ചത്.

 

Latest