ടാങ്കര്‍ ലോറികള്‍ക്ക് ഋഷിരാജ് സിംഗിന്റെ മൂക്കുകയര്‍

Posted on: January 29, 2014 2:48 pm | Last updated: January 29, 2014 at 11:55 pm

tankerതിരുവനന്തപുരം: പാചകവാതകവുമായി എത്തുന്ന ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍ ടാങ്കര്‍ ലോറികള്‍ക്ക് മൂക്കു കയര്‍ ഇടാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് രംഗത്ത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാടാങ്കര്‍ ലോറികളിലും ജി പി എസ് സംവിധാനം നടപ്പിലാക്കുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

ജി പി എസ് സംവിധാനം ഘടിപ്പിക്കാന്‍ ഒരുമാസത്തെ സമയപരിധി അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകഴിഞ്ഞാല്‍ ജി പി എസ് ഇല്ലാത്ത ടാങ്കറുകള്‍ കേരളത്തിലേക്ക് കടക്കാന്‍ അനുവദിക്കില്ല. അതോടൊപ്പം തന്നെ ടാങ്കര്‍ ലോറികളില്‍ രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്ന നിബന്ധന കര്‍ശനമായി നടപ്പിലാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.