ലാവ്‌ലിന്‍ കേസില്‍ വീണ്ടും ജഡ്ജി പിന്‍മാറി

Posted on: January 29, 2014 1:43 pm | Last updated: January 29, 2014 at 1:43 pm

snc lavalinകൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ളവരെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒരു ജഡ്ജി കൂടി പിന്‍മാറി. ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസ് ആണ് പിന്‍മാറിയത്. ക്രൈം നന്ദകുമാറാണ് ഹരജി സമര്‍പ്പിച്ചത്.

കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുന്ന മൂന്നാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ഫ്രാന്‍സിസ്. ജസ്റ്റിസ് ഹരിലാല്‍, തോമസ് പി ജോസഫ് എന്നിവര്‍ നേരത്തെ പിന്‍മാറിയിരുന്നു.

പിണറായിയുടെ വിടുതല്‍ ഹരജി പരിഗണിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് സി ബി ഐ കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയത്.