വി മരളീധരനെതിരെ ശോഭാ സുരേന്ദ്രന്റെ കത്ത്

Posted on: January 29, 2014 11:58 am | Last updated: January 29, 2014 at 1:05 pm

shobha surendranന്യൂഡല്‍ഹി: ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. മുളീധരന്‍ പാര്‍ട്ടിയില്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ നേതാക്കളെ ഏകോപിപ്പിച്ച് കൊണ്ടുപോവാനോ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കാനോ മുരളീധരന്‍ തയ്യാറാവുന്നില്ലെന്നും പ്രധാന പരാതിയായി കത്തില്‍ പറയുന്നു.

ബി ജെ പി വിട്ട് പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക് ചേക്കേറിയതും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങളോട് പറയുന്നില്ലെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.