കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ നാളെ ചര്‍ച്ച

Posted on: January 29, 2014 11:33 am | Last updated: January 29, 2014 at 12:08 pm

niyamasabha_3_3തിരുവനന്തപുരം: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമേ കേന്ദസര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചക്കുശേഷം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നാളെ സഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.