വഖഫ് കോര്‍പറേഷന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

Posted on: January 29, 2014 11:31 am | Last updated: January 29, 2014 at 12:33 pm

prime ministerന്യൂഡല്‍ഹി: ദേശീയ വഖഫ് വികസന കോര്‍പറേഷന്റെ ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം. പ്രധാനമന്ത്രി പ്രസംഗിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിഷേധിച്ചയാള്‍ വിളിച്ചു പറഞ്ഞത്. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയും ചടങ്ങിനെത്തിയിരുന്നു. പ്രതിഷേധക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വഖഫ് അധ്യക്ഷന്‍മാരും ക്ഷണിക്കപ്പെട്ട അതിഥികളുമാണ് പങ്കെടുക്കുന്നത്.