രാജീവ് ഗാന്ധി വധക്കേസ്: ദയാഹരജി സംബന്ധിച്ച തീരുമാനം ഇന്ന്

Posted on: January 29, 2014 10:29 am | Last updated: January 29, 2014 at 11:31 am

supreme courtന്യൂഡല്‍ഹി: രാജിവ് ഗാന്ധി വധക്കേസില്‍ ദയാഹര്‍ജി തള്ളിയവരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറക്കുന്ന കാര്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുന്നതിനാലാണ് വധശിക്ഷ ഒഴിവാക്കുന്ന കാര്യ പരിഗണിക്കുന്നത്.

പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ ദയാഹരജി തള്ളിയതാണ് കോടതി പരിഗണിക്കുന്നത്. ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം വന്നാല്‍ ശിക്ഷ ജീവപര്യന്തമാക്കി കുറക്കാമെന്ന് അടുത്തിടെ സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച വിധി ഏറെ പ്രതീക്ഷയാണ് പ്രതികള്‍ക്ക് നല്‍കുന്നത്. 2011ല്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് ഈ മൂന്നു പേരുടെയും ദയാഹര്‍ജി തള്ളിയത്. ഇവരുടെ വധശിക്ഷ 2000ല്‍ സുപ്രീംകോടതി ശരിവെച്ചിരുന്നെങ്കിലും 11 വര്‍ഷത്തിനുശേഷമാണ് ദയാഹരജി തള്ളിയത്.