മഹാരാഷ്ട്രയില്‍ ബസിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു

Posted on: January 29, 2014 7:39 am | Last updated: January 29, 2014 at 10:16 am

mumbaiമുംബൈ: മുംബൈ-അഹ്മദാബാദ് ഹൈവേയില്‍ ബസിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആഢംഭര ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 14 പേര്‍ക്ക് പരുക്കേറ്റു. പൂനെയില്‍ നിന്നും അഹമദാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തകരും പോലീസും സംഭവസ്ഥലത്തേക്കു കുതിച്ചു. ഇതുവഴിയുള്ള ഗതാഗതം ഇപ്പോള്‍ നിയന്ത്രണത്തിലാണ്. കുറച്ചുമണിക്കൂറുകള്‍ക്കുശേഷമേ ഗതാഗതം പൂര്‍വസ്ഥിതിയിലാവൂ എന്ന് പോലീസ് അറിയിച്ചു.