ആലപ്പുഴയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ചോര്‍ച്ചയില്ല, ദുരന്തം ഒഴിവായി

Posted on: January 29, 2014 6:50 am | Last updated: January 29, 2014 at 9:38 am

ആലപ്പുഴ: ഹരിപ്പാട് എല്‍ പി ജി ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കേറ്റു. എന്നാല്‍ ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ച ഉണ്ടാകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെ 3.30ന് ഹരിപ്പാട് ആര്‍ കെ ജംഗ്ഷന് സമീപമാണ് സംഭവം. മുന്‍കരുതലിന്റെ ഭാഗമായി സംഭവസ്ഥലത്തിന്റെ 500 മീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ അധികൃതര്‍ ഒഴിപ്പിച്ചു. തൂത്തുക്കുടിയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.