മലാലയുടെ പുസ്തകത്തിന്റെ വിതരണം നിര്‍ത്തിവെച്ചു

Posted on: January 29, 2014 8:13 am | Last updated: January 29, 2014 at 8:13 am

PAKISTAN-BRITAIN-CHILDREN-EDUCATIONഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ താലിബാന്‍ വെടിയേറ്റ് പരുക്കേറ്റ മലാല യൂസുഫ് സായിയുടെ ഓര്‍മക്കുറിപ്പ് പുസ്തകം വിതരണം നര്‍ത്തിവെച്ചു. പ്രദേശിക ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണ് വിതരണം നിര്‍ത്തിവെച്ചത്.
വ്യാഴാഴ്ച പെഷാവറിലെത്തിയ പുസ്തകത്തിന്റെ വിതരണവുമായി മുന്നോട്ട് പോകുന്നത് തടഞ്ഞുകൊണ്ട് പ്രവിശ്യാ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രകാശനം നര്‍ത്തിവെച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് നിര്‍ത്തിവെച്ചതെന്ന് പോലീസ് പറഞ്ഞു. പുസ്തക വിതരണം നര്‍ത്തിവെച്ചത് എന്തിന്റെ പേരിലാണെന്ന് മനസ്സിലാവുന്നില്ലെന്ന് പ്രവിശ്യ ഭരിക്കുന്ന പി ടി ഐയുടെ നേതാവ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.