ഇടുക്കിയിലും കോഴിക്കോട്ടും ഇന്ന് മലയോര ഹര്‍ത്താല്‍

Posted on: January 29, 2014 6:16 am | Last updated: January 29, 2014 at 11:55 pm

harthalകോഴിക്കോട്: പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് കേരളത്തിന്റെ നിര്‍ദേശം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ഇന്ന് ഇടുക്കിയിലും കോഴിക്കോട് മലയോര മേഖലയിലും ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമായി നിലനിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് സത്യവാങ്മൂലം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോഴിക്കോട്ട് പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കാവിലും പാറ, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മലയോര മേഖലയില്‍ പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.