Connect with us

Kerala

ലീഗ് പ്രവര്‍ത്തകന്റെ കൊല: പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

Published

|

Last Updated

തൃശൂര്‍: ലീഗ് പ്രവര്‍ത്തകനും പ്രവാസിയുമായിരുന്ന ഹമീദ് മോനെ(35) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ വടക്കേക്കാട് സ്വദേശിയും സി പി എം പ്രവര്‍ത്തകനുമായ അബ്ദുര്‍റഹ്മാന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഇതിന് പുറമേ അതിക്രമിച്ചു കയറിയ കുറ്റത്തിന് പത്ത് വര്‍ഷം തടവും അനുഭവിക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ പി.ജ്യോതീന്ദ്രനാഥാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ നാല് പേരെ വെറുതെ വിട്ടിരുന്നു. ആറ് പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ നേരത്തെ മരിച്ചു. അവശേഷിച്ച അഞ്ച് പേരില്‍ അബ്ദുര്‍റഹ്മാനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാല് പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.
2004ല്‍ അണ്ടത്തോട് തങ്ങള്‍പ്പടിയിലാണ് ഹമീദ് മോനെ സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ ഹാജരായി.

 

Latest