വിസ്ഡം സിവില്‍ സര്‍വീസ് പ്രീ-കോച്ചിംഗ് സെന്റര്‍ 2014-15 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: January 29, 2014 6:11 am | Last updated: January 29, 2014 at 11:54 pm

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള വിസ്ഡം സിവില്‍ സര്‍വീസ് അക്കദമി 2014-15 അധ്യായന വര്‍ഷം പ്രീ-കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ സിവില്‍ സര്‍വീസ് ആഭിമുഖ്യം വളര്‍ത്തുക, പി എസ് സി, യു പി എസ് സി തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുക, മികച്ച വിദ്യാര്‍ഥികള്‍ക്ക് പഠന മികവിനുള്ള നൂതന തന്ത്രങ്ങള്‍ പരിച്ചയപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമാക്കി രണ്ടു വര്‍ഷമായി പ്രീകോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. നിലവില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രീ-കോച്ചിംഗ് സെന്ററുകളില്‍ പ്രവേശനം നല്‍കിയിട്ടുള്ളത്. അടുത്ത അധ്യയന വര്‍ഷം പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കു കൂടി പ്രവേശനം നല്‍കും. അടുത്ത അധ്യായന വര്‍ഷം പ്രീ-കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കാന്‍ തത്ത്പര്യമുള്ള മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് ഫെബ്രുവരി രണ്ടിന് അസ്മ ടവറില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9961786500, 8281149326.