സമസ്ത: ഇംഗ്ലീഷ് മീഡിയം മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: January 29, 2014 6:09 am | Last updated: January 29, 2014 at 4:18 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2014 ജനുവരിയില്‍ കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ നടത്തിയ പത്താം ക്ലാസിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു.
പാലക്കാട് ജില്ലയിലെ മൈലുംപുറം ഇസ്‌ലാമിക് സെന്റര്‍ സ്‌കൂള്‍ മദ്‌റസയിലെ ഹസ്‌ന വി ഐ (d/o ഇഖ്ബാല്‍, രജി. നമ്പര്‍: 7639) ഒന്നാം റാങ്കും, മലപ്പുറം ജില്ലയിലെ പുതിയത്ത് പുറായ മര്‍കസ് ഖുതുബി പബ്ലിക് സ്‌കുളിലെ ഫഹീമ ശാദ് എം (D/o സുലൈമാന്‍, രജിസ്റ്റര്‍ നമ്പര്‍ 8416) രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ തെരട്ടമ്മല്‍ മജ്മഅ് ഇംഗ്ലീഷ് സ്‌കുളിലെ ഫാത്തിമ ഹുസ്‌നത്ത് (d/o അബ്ദുല്‍ അസീസ് രജി. നമ്പര്‍: 8976) മൂന്നാം റാങ്കും നേടി.
പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്‌സൈറ്റിലും www.samastha.in, 0495-2772840 എന്ന നമ്പറിലും ലഭ്യമാണ്.
റാങ്ക് ജേതാക്കളെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കളായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭിനന്ദിച്ചു.