സന്തോഷ് ട്രോഫി: കേരളം ആന്ധ്രയെ തോല്‍പ്പിച്ചു

Posted on: January 28, 2014 7:45 pm | Last updated: January 29, 2014 at 4:18 pm

santhosh trophy

ചെന്നൈ: സന്തോഷ് ട്രോഫി ഫുട്ബാളിലെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആന്ധ്രപ്രദേശിനെയാണ് കേരളം തോല്‍പ്പിച്ചത്.

കേരളത്തിന്റെ പി ഉസ്മാന്‍ (2), ആര്‍ കണ്ണന്‍ (1) എന്നിവര്‍ ഗോളുകള്‍ നേടി. സയിദ് ഖലീലാണ് ആന്ധ്രയുടെ ഗോള്‍ നേടിയത്. അറ്റാക്കിംഗ് ഗെയിമായിരുന്നു കേരളം പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ തമിഴ്‌നാടിനോട് കേരളം തോറ്റിരുന്നു. ഇന്നത്തെ ജയത്തോടെ കേരളം ഫൈനല്‍ റൗണ്ട് സാധ്യതകള്‍ നിലനിര്‍ത്തി.