ഐ സി എഫ് സെന്‍ട്രല്‍ മദ്‌റസ മീലാദ് ഫെസ്റ്റ്-2014 ആഘോഷിച്ചു

Posted on: January 28, 2014 8:04 pm | Last updated: January 28, 2014 at 8:04 pm

IMG-20140124-WA0033കുവൈറ്റ് സിറ്റി: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) കുവൈറ്റ് കമ്മിറ്റിയുടെ കീഴില്‍ നടന്നുവരുന്ന അബ്ബാസിയ സെന്‍ട്രല്‍ മദ്‌റസ മീലാദ് ശരീഫിന്റെ ഭാഗമായി മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ.സി.എഫ്. പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ്. നാഷനല്‍ സെക്രട്ടറി അഡ്വ. തന്‍വീര്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാസാഹിത്യ പരിപാടികളും ദഫ് മേളവും, തുടര്‍ന്നു നടന്ന കീര്‍ത്തനാലാപനവും ഹൃദ്യവും ആകര്‍ഷകവുമായി. കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അഹ്മദ് സഖാഫി കാവനൂര്‍, അബ്ദുല്ല വടകര എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനവും വിതരണം ചെയ്തു.

ശുക്കൂര്‍ മൗലവി കൈപ്പുറം ആശംസകള്‍ നേര്‍ന്നു. എഞ്ചി. അബൂമുഹമ്മദ്, അബ്ദുല്ലത്തീഫ് സഖാഫി, നിസാര്‍ വലിയകത്ത്, മുഹമ്മദലി സഖാഫി, നസീര്‍ വയനാട്, ബാദുഷ മുട്ടന്നൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
മദ്‌റസാ സെക്രട്ടറി സി.ടി.എ. ലത്തീഫ് സ്വാഗതവും പി.ടി.എ. സെക്രട്ടറി ഷാഫി ലുലു നന്ദിയും പറഞ്ഞു.