ബി ജെ പി വിട്ട് വരുന്നവരെ എതിര്‍ക്കുന്നത് കപട ഇടതുപക്ഷമെന്ന് പിണറായി

Posted on: January 28, 2014 7:46 pm | Last updated: January 29, 2014 at 7:30 am

IN25_VSS_PINARAI_14297eപാനൂര്‍: ബി ജെ പി വിട്ട് സി പി എമ്മില്‍ ചേരുന്നവരെ എതിര്‍ക്കുന്നവര്‍ കപട ഇടതുപക്ഷക്കാരും വലതുപക്ഷക്കാരുമാണെന്ന് പിണറായി വിജയന്‍. പാനൂരില്‍ ബി ജെ പി വിട്ടുവന്നവര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ശക്തിപ്പെടുന്നതിനെ ഇവര്‍ ഭയപ്പെടുകയാണ്.

ഇപ്പോള്‍ ബി ജെ പി വിട്ടവര്‍ പുറത്താക്കിയിട്ട് വന്നവരല്ല. അവര്‍ ബി ജെ പിയുമായി ബന്ധം ഉപേക്ഷിച്ചവരാണ്. ഇങ്ങനെയൊരു നിലപാടിലെത്തിയതില്‍ വലിയൊരു ചിന്തയുണ്ടാവും. സി പി എം കേരളത്തിലെ വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ്. എന്നാല്‍ ഇപ്പോള്‍ ഉള്ളവരെ കൊണ്ടുമാത്രം തൃപ്തിപ്പെടേണ്ട പാര്‍ട്ടിയല്ല. ഇപ്പോള്‍ കണ്ണൂരാണ് ഇത് നടക്കുന്നതെങ്കില്‍ മറ്റിടങ്ങളിലും ഇതാവര്‍ത്തിക്കും. അതിനെ ഭയപ്പെടുന്നവരാണ് നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് പ്രചരിപ്പിക്കുന്നത്.

ജനസംഘത്തിന്റെ കാലം മുതല്‍ ചെയ്ത കാര്യങ്ങള്‍ക്ക് ബി ജെ പി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന ഒ കെ വാസു മാപ്പ് പറഞ്ഞു. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല സി പി എമ്മില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.