കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ രാജിവെച്ചു

Posted on: January 28, 2014 7:33 pm | Last updated: January 28, 2014 at 7:33 pm

kumari sheljaന്യൂഡല്‍ഹി: കേന്ദ്ര സാമൂഹികക്ഷേമ മന്ത്രി കുമാരി ഷെല്‍ജ രാജിവെച്ചു. പാര്‍ട്ടി ചുമതല ഏറ്റെടുക്കാനാണ് രാജിയെന്നാണ് സൂചന. അതേസമയം, കോണ്‍ഗ്രസ് ഹരിയാനയില്‍ നിന്നും ഷെല്‍ജയെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു. കോണ്‍ഗ്രസിലെ യുവതലമുറ നേതാക്കളിലെ പ്രമുഖയാണ് കുമാരി ഷെല്‍ജ.

പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നേരത്തെ പരിസ്ഥിതിമന്ത്രി ജയന്തി നടരാജനും മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു.