പാര്‍ട്ടിക്കാരായ പ്രതികള്‍ക്കെതിരെ നടപടിയില്ലെന്ന് സി പി എം

Posted on: January 28, 2014 3:36 pm | Last updated: January 29, 2014 at 7:31 am

tp criminalsന്യൂഡല്‍ഹി: കോടതിവിധി മുന്‍നിര്‍ത്തി സി പി എം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കേന്ദ്രനേതൃത്വം. പാര്‍ട്ടി അന്വേഷണകമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും ചര്‍ച്ചചെയ്യുമെന്നും നേതൃത്വം വ്യക്തമാക്കി.

ടിപി വധക്കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി ആംഗം പി.കെ. കുഞ്ഞനന്തന്‍, കോഴിക്കോട് കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്‍, കണ്ണൂര്‍ കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജന്‍ എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

സി പി എമ്മുകാരായ പ്രതികള്‍ക്കായി മേല്‍കോടതിയെ സമീപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണനും പി ജയരാജനും പറഞ്ഞിരുന്നു.