Connect with us

Kannur

വിധിയെ മാനിക്കുന്നു; നിയമപോരാട്ടം തുടരും: പി. ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: ടിപി വധക്കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്നും നിയമപോരാട്ടം തുടരുമെന്നും പി. ജയരാജന്‍ പ്രതികരിച്ചു. നേരത്തേ വിധി വന്നതിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് പറഞ്ഞിരുന്നു. വിഎസിനു വേണ്ടി പോരാടി മരിച്ചതാണ് ടിപിയെന്നാണ് രമ പറഞ്ഞത്. എന്നാല്‍ അവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് പി. ജയരാജന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ആര്‍എംപി നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.

ടിപി വധക്കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജനും പ്രതികരിച്ചു.

---- facebook comment plugin here -----

Latest