എസ് എസ് എഫ് മീലാദ് പ്രഭാഷണം നടത്തി

Posted on: January 28, 2014 10:04 am | Last updated: January 28, 2014 at 10:04 am

വടക്കാഞ്ചേരി: എസ് എസ് എഫ് വടക്കാഞ്ചേരി ഡിവിഷന്റെ നേതൃത്വത്തില്‍ വരവൂരില്‍ മീലാദ് സമ്മേളനം നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്്്ദുര്‍റഹീം സഖാഫി, ഹുസൈന്‍ സഖാഫി, ഉമര്‍ സഖാഫി, കുഞ്ഞിമുഹമ്മദ് അസ്്്‌ലിമി സംബന്ധിച്ചു. ഡിവിഷന്‍ സെക്രട്ടറി ശുക്കൂര്‍ ബുഖാരി സ്വാഗതവും റഫീഖ് കരുമാത്ര നന്ദിയും പറഞ്ഞു.
കരൂപടന്ന: എസ് എസ് എഫ് ഇരിങ്ങാലക്കുട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കരൂപടന്നയില്‍ മീലാദ് പ്രഭാഷണവും മൗലീദ് സദസ്സും നടത്തി. പി എം എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് നിസാമി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് റാഫി സഖാഫി മൗലിദ് സദസ്സിന് നേതൃത്വം നല്‍കി. ബശീര്‍ സഖാഫി, റാസി മുറാദ്, ആശിഫ് ചെളിങ്ങാട്, ഇയാസ് കാട്ടൂര്‍, ശെബീര്‍ പടിയൂര്‍ സംസാരിച്ചു.