Connect with us

Thrissur

14 വര്‍ഷത്തെ കാര്‍ഷിക അനുഭവങ്ങളുമായി ചന്ദ്രന്‍

Published

|

Last Updated

രണ്ട് ഏക്കര്‍ സ്ഥലത്ത് പൊന്നുവിളയിച്ച് 14 വര്‍ഷത്തെ കാര്‍ഷിക അനുഭവങ്ങളുമായൊരു ജൈവകര്‍ഷകന്‍. കോവക്ക, കാബേജ്്്, കുമ്പളം, വെള്ളരി, ചിരവക്ക, പടവലം, ചീര തുടങ്ങിയ വിവിധ തരത്തിലുള്ള കൃഷിചെയ്താണ് പുല്ലഴി സ്വദേശിയായ ആലാട്ട്് ചന്ദ്രന്‍ പച്ചക്കറി വിപ്ലവം തീര്‍ക്കുന്നത്. ജൈവകൃഷിയായതുകൊണ്ടുതന്നെ കൃഷിയില്‍ പ്രത്യകതയും കാണാന്‍ കഴിയും. രാസവളങ്ങളില്‍ മാത്രം കൃഷിചെയ്ത് വിളവെടുക്കുന്ന ഈ കാലത്ത്് ചന്ദ്രന് കൃഷിക്ക്്് വളമായുപയോഗിക്കുന്നത് പ്രധാനമായും ചാണകവും, ആട്ടിന്‍കാട്ടവുമാണ്. കോര്‍പ്പറേഷന്റെ ജൈവവളം പദ്ധതിയില്‍ നിന്നും നൂറ് കിലോ ജൈവവളം വാങ്ങിയാണ് ഇത്തവണത്തെ കൃഷി. ചാണകവെള്ളം കലക്കി ചെടികളില്‍ തെളിക്കുന്നതുപോലെയുള്ള മരുന്നുകളും പ്രയോഗിക്കുന്നുണ്ട്്്. പച്ചക്കറി ചെടികളില്‍ പ്രാണികളുടെ ശല്യം ഒഴിവാക്കുന്നതിന് കൃഷിയോടൊപ്പം തന്നെ ചെടികളും വളര്‍ത്തുന്നുണ്ട്്്. ചെണ്ടുമല്ലിയാണ് കൃഷിയ്ക്കു ചുറ്റും കൂടുതലായി വളര്‍ത്തുന്ന ചെടി.
ഒരു കെട്ട് ചീരക്ക് 10 രൂപയാണ്് വില. കടകളില്‍ നിന്ന്്് നിന്ന് കിട്ടുന്ന വിലയേക്കാള്‍ അഞ്ച് രൂപ കുറച്ചാണ് ചന്ദ്രന്‍ പച്ചക്കറി വില്‍ക്കുന്നത്്്. കഴിഞ്ഞ 14 വര്‍ഷമായി കൃഷി ചെയ്്്്തു വരുന്ന ചന്ദ്രന് കര്‍ഷകരുടെ സ്ഥിരം കൂട്ടായ നഷ്ടം കേട്ടറിവുമാത്രമാണ്. നഷ്ടമില്ലെന്നുമാത്രമല്ല ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത പ്രവൃത്തി കൂടിയായിരിക്കുന്നു കൃഷി. കൃഷി സ്ഥലത്ത്്് ചെയ്യേണ്ട പണികള്‍ ഏറെയും ചന്ദ്രന്‍ ഒറ്റക്കാണ് ചെയ്യുന്നത്. സ്വന്തമായി ചെയ്യാന്‍ കഴിയാത്തതാണെങ്കില്‍ മാത്രം ചിലപ്പോേള്‍ കൂട്ടിന് ഒന്നോ, രണ്ടോ പേരെ വിളിക്കും. അയല്‍വാസിയുടെ കാട്്്് പിടിച്ചു കിടക്കുന്ന സ്ഥലത്ത്്്് പാട്ടത്തിനാണ് കൃഷി ആരംഭിച്ചത്. വീട്ടില്‍ നിന്നും നാട്ടുകാരില്‍ നിന്നും കിട്ടുന്ന പ്രോത്‌സാഹനമാണ് കൃഷിയെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സഹായിക്കുന്നത്. നല്ല പച്ചക്കറി കഴിക്കണമെന്ന ആഗ്രഹത്തോടെ വീട്ടിലെ ആവശ്യങ്ങള്‍ക്ക് മാത്രമായി തുടങ്ങിയതാണ് കൃഷി. പിന്നീട് വീട്ടിലെ ആവശ്യങ്ങളില്‍ നിന്ന് നാട്ടിലെ ആവശ്യങ്ങള്‍ക്കായി കൃഷി വളരുകയായിരുന്നു. ഇപ്പോള്‍ കൃഷിയില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ല പച്ചക്കറി എത്തിച്ചു നല്‍കുകയെന്നത് തനിക്ക് ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്തമായാണ് ഇയാള്‍ മനസ്സിലാക്കുന്നത്.

Latest