Connect with us

Kozhikode

രാജ്യത്തിന്റെ അഖണ്ഡതക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം: പേരോട്

Published

|

Last Updated

പേരാമ്പ്ര: രാജ്യത്തിന്റെ അഖണ്ഡതക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും തീവ്രവാദവും വര്‍ഗീയതയും രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി.
പേരാമ്പ്ര ഡിവിഷന്‍ എസ് എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരസ്പര സ്‌നേഹത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദം ആരോപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം സി കെ റാശിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍ കെ അബ്ദുര്‍റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ബശീര്‍ സഖാഫി കൈപ്രം, ഖാസിം ഹാജി നൊച്ചാട്, ബഷീര്‍ പൂവ്വത്തുംചോല, സാജിത് മാസ്റ്റര്‍ നൊച്ചാട്, മുഹമ്മദലി മാടായി, ടി മൊയ്തു കായക്കൊടി, മുഹമ്മദ് ഹനീഫ് ലക്ഷദ്വീപ്, ശാഫി നൊച്ചാട് സംബന്ധിച്ചു.
രാജ്യരക്ഷാ സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. മജീദ് സഖാഫി കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സജീവന്‍ നാഗത്ത്, ശാഹുല്‍ ഹമീദ്, സി ബാലന്‍, കെ രാജീവന്‍ പ്രസംഗിച്ചു.