Connect with us

Kozhikode

സേവന മേഖലക്ക് പ്രാധാന്യം നല്‍കി പന്തലായനി ബ്ലോക്ക് വികസന സെമിനാര്‍

Published

|

Last Updated

കോഴിക്കോട്: ദുര്‍ബല വിഭാഗങ്ങളുടെ ഭവന പൂര്‍ത്തീകരണത്തിന് പ്രാധാന്യം നല്‍കി 2014-15 വാര്‍ഷിക പദ്ധതിക്ക് പന്തലായനി ബ്ലോക്ക് വികസന സെമിനാര്‍ രൂപം നല്‍കി. മൊത്തം ഫണ്ടിന്റെ 47 ശതമാനം പാര്‍പ്പിട പദ്ധതിയടക്കമുള്ള സേവന മേഖലക്കും 20 ശതമാനം ഉത്പാദന മേഖലക്കും 33 ശതമാനം പശ്ചാത്തല മേഖലക്കും വകയിരുത്തി. 1,27,000 രൂപയുടെ ഫണ്ടില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനത്തിന് 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രഹാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രേമ പൊയിലില്‍ അധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഷാനി പദ്ധതിരേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി എം കോയ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ജി സുരേഷ്, കെ ടി ജീവാനന്ദന്‍, അനിത മതിലിച്ചേരി, അനില്‍കുമാര്‍ പാണലില്‍, ബി ഡി ഒ. പി വി സോമന്‍, ജി ഒ ഹംസ പ്രസംഗിച്ചു.

Latest