Connect with us

Malappuram

റിപ്പബ്ലിക് ദിനത്തില്‍ അന്യസംസ്ഥാന തൊഴിലാളി സംഗമം ശ്രദ്ധേയമായി

Published

|

Last Updated

മഞ്ചേരി: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മിഷന്‍ 2014ന്റെ ഭാഗമായി മഞ്ചേരി ഹികമിയ്യ മസ്ജിദില്‍ നടന്ന അന്യസംസ്ഥാന തൊഴിലാളി സംഗമം ശ്രദ്ധേയമായി.
അസൈനാര്‍ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു.
ഹിന്ദി, ഉര്‍ദു, ബംഗ്ല ഭാഷകളില്‍ പ്രഭാഷണങ്ങള്‍ നടന്നു. ബംഗ്ല ഭാഷയിലുള്ള നഅ്‌ത്തെ ശരീഫിന് ജാവേദ് ഇഖ്്ബാല്‍ സഖാഫി വെസ്റ്റ് ബംഗാള്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന പ്രഭാഷണങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ പരാമര്‍ശിച്ചു.
ആസാം, ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍ തുങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ജനശ്രദ്ധയാകര്‍ശിച്ചു.
സംഗമത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ എ സി ഹംസ മാസ്റ്റര്‍, യൂസുഫ് മിസ്ബാഹി, മുജീബ് റഹ്്മാന്‍ കൂട്ടാവ്, എന്‍ കെ അബ്ദുല്ല, അബ്ദുല്‍ അസീസ് സഖാഫി സംസാരിച്ചു.
കൊണ്ടോട്ടി: കൊണ്ടോട്ടി സോണ്‍ എസ് വൈ എസ് അന്യ സംസ്ഥാന തൊഴിലാളി സംഗമം നടത്തി.
ഹാഫിള് അബ്ദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു.
ശരീഫുദ്ദീന്‍ ഗൗസി ആസാം, അന്‍ വര്‍ ഹുസൈന്‍ ആസാം, മുഹമ്മദലി മിസ്ബാഹി, ഡോ.പി കെ നൗഷാദ്, സി കെ യു മൗലവി മോങ്ങം, സി മുഹമ്മദലി മുസ്‌ലിയാര്‍, ഉമ്മര്‍ കൊട്ടുക്കര, അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ മോങ്ങം സംസാരിച്ചു.

 

Latest