കുടുംബശ്രീ അയല്‍ക്കൂട്ട സമാഗമം ശ്രദ്ധേയം

Posted on: January 28, 2014 8:39 am | Last updated: January 28, 2014 at 8:39 am

കൊണ്ടോട്ടി: ജില്ലയിലെ നാല് ലക്ഷത്തില്‍പരം കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സ്വന്തം അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഒത്തുചേര്‍ന്ന റിപ്പബ്ലിക് ദിന അയല്‍ക്കൂട്ട സമാഗമം ചരിത്രത്തില്‍ മറ്റൊരു അപൂര്‍വതയായി മാറി.
അയല്‍ക്കൂട്ട സമാഗമത്തിന്റെ ജില്ലാ തല ഉദ്ഘാടനം കൊണ്ടോട്ടി സി ഡി എസ്സിലെ നീറാട് പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ എം ജബ്ബാര്‍ ഹാജി നിര്‍വ്വഹിച്ചു. ഓരോ അയല്‍ക്കൂട്ടത്തിനും പ്രത്യേക പരിശീലനം ലഭിച്ച അഞ്ച് പേരടങ്ങിയ ഭാരവാഹികളാണ് സമാഗമത്തിലെ കാര്യക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഇവരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ജില്ലയിലെ 101 സി ഡി എസ്സുകളിലായി 4000 പരം റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ രംഗത്തുണ്ടായിരുന്നു. ചടങ്ങില്‍ കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫൗസിയ വി ടി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ മുഹമ്മദ് ഇസ്മായില്‍ മുഖ്യപ്രഭാക്ഷണം നടത്തി. ജനപ്രതിനിധികളായ ഫൗസിയ, റഷീദ് അലി സംബന്ധിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗീതാമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹഫീസ് ഷാഹി സ്വാഗതവും എ ഡി എസ് സെക്രട്ടറി ആയിഷകുട്ടി നന്ദിയും പറഞ്ഞു.