Connect with us

Wayanad

എസ് എഫ് ഐ ജില്ലാ സമ്മേളനം ഫെബ്രുവരിയില്‍

Published

|

Last Updated

കല്‍പ്പറ്റ: എസ് എഫ് ഐ ജില്ലാ സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ പനമരത്ത് വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് വൈകുന്നേരം വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും നടക്കും. കെ കെ ശൈലജ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ 224 പ്രതിധികള്‍ പങ്കെടുക്കും. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വാഹനജാഥ 29, മുതല്‍ 31 വരെ നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന വാഹന പ്രചരണജാഥ 29 ന് രാവിലെ 9ന് കെഎസ്ടിഎ ജില്ലാ സെക്രട്ടറി വേണു മുള്ളോട്ട് ഉദ്ഘാടനം ചെയ്യും. മൂന്നുദിവസങ്ങളിലായി കോളജ് യൂണിറ്റുകളിലൂടെയും വിവിധ കേന്ദ്രങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ 31ന് വൈകിട്ട് നാലിന് ബത്തേരിയില്‍ സമാപിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോ പ്രദര്‍ശനം, ഓപ്പണ്‍ സെമിനാര്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, രചനാ മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്, എം എസ് ഫെബിന്‍, കെ വൈ നിതിന്‍, ടി പി പ്രിയേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.