Connect with us

Wayanad

യുവാവിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന്‌

Published

|

Last Updated

കല്‍പ്പറ്റ: വൈത്തിരി കല്ലട സ്വദേശിയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത യുവാവിന് വൈത്തിരി തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന്. വൈത്തിരി ചോനകാമുറി ഗോപാലന്‍ മകന്‍ സന്തോഷ് എന്ന ഷാജഹാനാണ് വൈത്തിരി തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പീഢിപ്പിക്കുന്നതെന്ന് ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2003 ജൂണ്‍ 10ന് ഇസ്‌ലാം മതം സ്വീകരിച്ച യുവാവിന് പാസ്‌പോര്‍ട്ട് ആവശ്യത്തിനായി ജാതിസര്‍ട്ടിഫിക്കറ്റ് വൈത്തിരി താലൂക്കില്‍ നിന്നും നല്‍കുന്നില്ലെന്നാണ് ആരോപണം.
നാടാര്‍ ഒബിസി വിഭാഗത്തില്‍ നിന്നും മുസ്‌ലിം ഒബിസി വിഭാഗത്തിലേക്കാണ് ഷാജഹാന്‍ മാറിയത്. മതം മാറിയതല്ലാതെ ജാതി മാറിയിട്ടില്ല. എന്നാല്‍ നാടാര്‍ വിഭാഗത്തിലേക്ക് തിരിച്ചു വന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് തഹസില്‍ദാര്‍ പറയുന്നത്. പല പ്രാവശ്യം താലൂക്ക് ഓഫീസില്‍ കയറിയിറങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. താലൂക്ക് ഓഫീസില്‍ നിന്നും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും ജാതിയേതെന്ന് ചേര്‍ക്കാന്‍ വൈത്തിരി താലൂക്ക് ഒഫീസര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ പാസ്‌പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റില്‍ ഇനിയും ജാതി ചേര്‍ത്ത് നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും. കെ പി സുബൈര്‍ കല്‍പറ്റ, പി അബ്ദുല്‍ കരീം, കെ ഉണ്ണികൃഷ്ണന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest