Connect with us

Wayanad

മര്‍കസ് വയനാട് ജുമുഅ മസ്ജിദ് ഉദ്ഘാടനവും കാന്തപുരത്തിന്റെ പ്രഭാഷണവും ഇന്ന് ചിറക്കമ്പത്ത്

Published

|

Last Updated

കല്‍പ്പറ്റ: ചിറക്കമ്പം ദാറുല്‍ ബയാന്‍ ക്യാമ്പസില്‍ പുനര്‍മിര്‍മാണം നടത്തിയ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ഇന്ന് മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ കാന്തപുരത്തിന്റെ മദ്ഹുര്‍റസൂല്‍ പ്രഭാഷണവും നടക്കും. മര്‍കസ് പബ്ലിക് സ്‌കൂളിന്റെ ശിലാസ്ഥാപനം ഹസന്‍ ശൈഖ് അബ്ദുല്ലാ അബ്ദുല്‍ അസീസ് യു എ ഇ നിര്‍വഹിക്കും. പൊതുസമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. ഡോ. അബ്ദുല്‍ ഹഖീം അസ്്ഹരി, ഹസന്‍ ഉസ്താദ്, എം അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍, അഷ്‌റഫ് സഖാഫി അല്‍കാമിലി, ഉമര്‍ സഖാഫി കല്ലിയോട്, ബശീര്‍ സഅദി നെടുങ്കരണ, ജമാലുദ്ദീന്‍ സഅദി, മമ്മൂട്ടി മദനി, സിദ്ദീഖ് മദനി മേപ്പാടി, കെ ഒ അഹമ്മദ്കുട്ടി ബാഖവി, സൈതലവി കമ്പളക്കാട് എന്നിവര്‍ സംബന്ധിക്കും. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന കാരന്തൂര്‍ മര്‍കസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമാണ് മര്‍കസ് വയനാട് ഓര്‍ഫനേജ്.
കേരള,തമിഴ്‌നാട്, കര്‍ണാടക എന്നീ സ്ഥാപനങ്ങളില്‍ നിന്നായി നൂറ്റമ്പതിലധികം വിദ്യാര്‍ഥിനികള്‍ക്ക് പ്ലസ് വണ്‍ മുതല്‍ ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസവും, കമ്പ്യൂട്ടര്‍, തയ്യല്‍, ഡിസൈനിംഗ് തുടങ്ങിയ വിവിധ തൊഴില്‍ പരിശീലനവും നല്‍കി വരുന്നതായും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാനേജര്‍ കെ സി സൈദ് ബാഖവി, സെക്രട്ടറി പി പി മുഹമ്മദ് സഖാഫി ചെറുവേരി, കെ കെ മുഹമ്മദലി ഫൈസി, ഉമര്‍ സഖാഫി പാക്കണ, അസീസ് ചിറക്കമ്പം തുടങ്ങിയവര്‍ പങ്കെടുത്തു.

Latest